ഉത്തര്‍ പ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
റായ്ബറേലിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് പാമ്പുകളെ കൈയ്യിൽ എടുക്കുകയും പാമ്പാട്ടികളുമായി സംവദിക്കുകയും ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയ കളിൽ വൈയറൽ ആയിരിക്കുകയാണിപ്പോൾ. ഒട്ടും പേടി ഇല്ലാതെ പുഞ്ചിരിയോടെ പാമ്പുകളെ കയ്യിൽ എടുക്കുകയും ചെയിതു. അതിനിടയിൽ വേണ്ട പ്രിയങ്കാജി എന്ന് പറഞ്ഞ വ്യക്തിയോട് “അത് ഒന്നും ചെയ്യില്ല” എന്ന മറുപടിയാണ് പ്രിയങ്ക നൽകിയത്. പ്രിയങ്കയ്ക്ക് ചുറ്റും ഉള്ള ആളുകൾ പാമ്പിനെ പിടിക്കുന്നത് അത്ഭുതത്തോടെ നോക്കുകയും മൊബൈൽ ക്യമറയിലും ക്യമറയിലും പകർത്തുന്നതുമായ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക