ഇരുപത്തിയൊന്ന്കാരിക്ക് ലഭിച്ചത് ഏഴു കോടി രൂപ. മുംബൈയില്‍ നിന്ന് ദുബായ് വഴി മനാമയിലേയ്ക്ക് പോകുകയായിരുന്നു സാറ ഇന്റാഹ് അഹമ്മദിനെ തേടിയാണ് ഭാഗ്യം കൈവന്നത്. മനാമയിലേയ്ക്കു പോകും വഴി ആറുമണിക്കൂര്‍ ദുബായി വിമനത്താവളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സാറ ടിക്കറ്റ് എടുത്തത്. മാര്‍ച്ച് അവസാനത്തോടെ എടുത്ത ടിക്കറ്റിലാണ് സാറയേ തേടി ഭാഗ്യം എത്തിയത്.. ദുബായില്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തതിനെ തുടര്‍ന്നാണ് ഏഴു കോടി രൂപ സമ്മാനമായി ലഭിച്ചത്.
1999 ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 141-ാം ഇന്ത്യക്കാരിയാണ് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂടിയായ സാറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക