നയൻതാരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ നയൻതാര കലിപ്പ് ലുക്കിൽ ആണ് എത്തുന്നത്. ‘വേലൈക്കാരന്’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’.
ചിത്രത്തിൽ ബിസിനസ് വുമണ്‍ ആയ കീര്‍ത്തന എന്ന കഥാപാത്രമാണ് നയൻതാര അവതരിപ്പിക്കുന്നത്. ശിവകാര്ത്തികേയന് മനോഹര്‍ എന്ന കഥാപത്രമായും അഭിനയിച്ചത്. കൂടാതെ യോഗി ബാബു, രാധിക, സതീഷ്, ആര്‍ജെ ബാലാജി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ ഉണ്ട്. എം രാജേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദിനേഷ് കൃഷ്ണന് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക