വില്ലൻ, സ്വഭാവ വേഷങ്ങൾ തുടങ്ങി എല്ലാത്തരം വേഷങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം.
തമിഴിലേതെന്നത് പോലെ തന്നെ മലയാളികളുടെയും പ്രിയനാടനാണ് ഇളയദളപതി വിജയ്. വിജയ് സൂപ്പർസ്റ്റാർ ആണെങ്കിലും ഒരു സൂപ്പർ നടനല്ല എന്നാണ് സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
സിദ്ദിഖിന്റെ വാക്കുകൾ
” മധുരരാജ എന്ന സിനിമയുണ്ടാകണമെങ്കിൽ മമ്മുക്കയും ലൂസിഫർ എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം, ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാബ് ഇൻഡസ്ടറി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്. നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർനടന്മാരാണെന്നതാണ് മലയാള സിനിമയുടെ സൗഭാഗ്യം. അന്യഭാഷകളിൽ അത്തരം മഹിമകളില്ല. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർ നടനാണെന്ന് പറയാൻ കഴിയില്ല. എന്നാൽ കമൽഹാസൻ സൂപ്പർസ്റ്റാറും സൂപ്പർനാടനുമാണ്.
മലയാളത്തിലെ സഹനടന്മാരുടെ നിരയിൽ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവർക്കിടയിൽ മത്സരിച്ചു ജയിക്കുക എന്ന പ്രയത്നം ഞങ്ങൾക്കിടയിലുണ്ട്. ഞാൻ അംഗീകാരങ്ങൾ നേടിയ നടനല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണംകണ്ടുകൊണ്ടാണ് കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കുകിട്ടിയ വലിയ അംഗീകാരങ്ങൾ. ഇത്രയൊന്നും പ്രതീക്ഷിച്ചു വന്നയാളല്ല ഞാൻ. ചെറിയ കഥാപാത്രങ്ങളായി അഭിനയിച്ച് അതിൽ സംതൃപ്തി കണ്ടെത്തും. ഇന്ന് കിട്ടുന്നതെല്ലാം ബോണസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക