വിവാദപരമായ അഭിപ്രായങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വാർത്താ മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന നടിയാണ് രാഖി സാവന്ത്. നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്ന തനുശ്രീ ദത്ത തന്നെ ബലാത്സംഗം ചെയ്തുവെന്ന് രാഖി ആരോപിച്ചിരുന്നു.ഇപ്പോൾ പാകിസ്താന്റെ ദേശീയ പതാകയേന്തി നിൽക്കുന്ന രാഖിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വിവാദമുയർത്തുന്നു. രാഖി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
പോസ്റ്റിനു നേരെയുള്ള വിവാദ പരാമർശങ്ങൾക്ക് മറുപടി നൽകുന്നുമുണ്ട് രാഖി.തന്റെ പുതിയ ചിത്രമായ ധര 370 എന്ന ചിത്രത്തിൽ നിന്നുള്ള ചിത്രമാണിതെന്നും ചിത്രത്തിൽ താൻ ഒരു പാകിസ്താനി പെൺകുട്ടിയുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നും രാഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക