താൻ സഞ്ചരിച്ചു കൊണ്ടിരുന്ന ഹെലികോപ്റ്റർ കേടായപ്പോൾ സ്വയം പരിഹരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. വെള്ളിയാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ വച്ചാണ് രാഹുൽ സഞ്ചരിച്ച വിമാനം തകരാറിലായത്.
രാഹുൽ ഗാന്ധി തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചത്. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു. ” നല്ല ടീംവര്‍ക്ക് എന്നാല്‍ എല്ലാ കൈകളും മേല്‍ത്തട്ടില്‍ എന്നാണ് അര്‍ത്ഥം. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് തകരാറുണ്ടായി. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ആ പ്രശ്നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാര്‍,”
പ്രതികരിക്കാൻ ഇവിടെ എഴുതുക