തൃശൂര്‍: കൊമ്പന്മാരുടെ തമ്പുരാനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഏകഛത്രാധിപതിയുടെ തലയെടുപ്പോടെ മസ്തകം ഉയര്‍ത്തി നിന്നപ്പോള്‍ ചടങ്ങു മാത്രമായിരുന്ന പൂര വിളംബരം ഇത്തവണ തൃശൂര്‍ പൂരത്തോളം വളര്‍ന്നു.
വിവാദങ്ങള്‍ നല്കിയ വീരപരിവേഷത്തോടെയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രം ഇന്നലെ ഒരു പൂരത്തിന്റെ പുരുഷാരത്തിന്റെ എഴുന്നള്ളത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക