അമ്മയുടെയും കാമുകന്റെയും രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ എട്ടുവയസ്സുകാരിക്ക് അമ്മയുടെ കാമുകന്റെ വക ക്രൂരമർദ്ദനം. കട്ടപ്പന ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.
മൂന്ന് പെണ്മക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ എട്ടു വയസുകാരിയായ മൂത്ത മകളെയാണ് അനീഷ് ചൂരല്‍ വടി കൊണ്ട് ദയയില്ലാതെ തല്ലിയത്. അനീഷ് വീട്ടില്‍ വരുന്ന കാര്യം അച്ഛനെ അറിയിക്കുമെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. കുട്ടിയെ അനീഷ് തല്ലിയതായി അച്ഛന്റെ സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
തളര്‍വാതം പിടിച്ച് കിടപ്പിലായ ഭര്‍ത്താവില്‍ നിന്നും യുവതി മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങി കഴിയുന്ന അനീഷ് കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ക്കൊപ്പമാണ് താമസം. കുട്ടിയെ അനീഷ് ഉപദ്രവിക്കുന്നത് കണ്ടിട്ടും അമ്മ അയാളെ തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ല. അനീഷ് യുവതിയുടെയും മക്കളുടെയും കൂടെ താമസിക്കുന്നത് പല തവണ എതിര്‍ത്തിരുന്നുവെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അറിയിച്ചു.
അനീഷ് വീട്ടില്‍ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. എതിര്‍ത്തപ്പോളാണ് അനീഷ് ചൂരല്‍ വടി കൊണ്ടാണ് കുട്ടിയെ മര്‍ദിച്ചത്. മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ കുട്ടി അച്ഛന്റെ സഹോദരികളെ വിവരം അറിയിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക