പഴയങ്ങാടി: മാടായിപ്പാറയില്‍ വന്‍ തീപിടുത്തം. മാടായിപ്പാറയിലെ തവര തടത്തിലും മാടായി കുടിവെള്ളവിതരണ പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച സ്ഥലത്തുമാണ് തീപിടിച്ചത്. അഞ്ചേക്കറോളം സ്ഥലത്തെ പുല്‍മേടുകളും ചെറുസസ്യങ്ങളും അഗ്നിക്കിരയായി.
ചൊവാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള തീപിടുത്തമുണ്ടായത്. പഴയങ്ങാടി പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക