സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജൻ പുരസ്കാരം. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സൗബിൻ ഷാഹിർ നായകനായി കഴിഞ്ഞ വർഷം മാർച്ച് 23 നാണ് ചിത്രം റിലീസായത്. തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രം വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഫെസില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അംഗീകാരം നേടിയിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് ചിത്രം സംവിധാനം ചെയ്ത സക്കരിയ മുഹമ്മദിന് ലഭിച്ചത്. നിരവധി പുരസ്കാരങ്ങള്‍ സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പനോരമയിലും ബംഗ്ലാദേശിലെ ധാക്കാ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും കാന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഫേസ്ബുക്കിലെ ജനാധിപത്യപരമായ പുരസ്ക്കാരമെന്നറിയപ്പെടുന്ന സിനിമാ പാരഡൈസോ പുരസ്ക്കാരം ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുകയുണ്ടായി. ഹാപ്പി ഹവേഴ്സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക