മസ്കത്ത്: ഒമാനില്‍ ശനിയാഴ്ച മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദപാത്തിയുടെ ഫലമായാണ് മഴ ലഭിക്കുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാകും ന്യൂനമര്‍ദത്തിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടുക.
ഒമാനില്‍ എല്ലായിടത്തും മഴക്കും സാധ്യതയുണ്ടെങ്കിലും അല്‍ഹജര്‍ പര്‍വതനിരയിലും പരിസരത്തുമാകും പ്രധാനമായും കേന്ദ്രീകരിക്കുക. അല്‍ വുസ്തയിലും ദോഫാര്‍ മേഖലയിലെ മരുഭൂപ്രദേശത്തുമടക്കം ഇടിയോടെയുള്ള മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
കാറ്റിന്റെ ഫലമായി കടലില്‍ തിരമാലകള്‍ രൂപപ്പെടാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക