ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് വാരണാസിയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഹിമാചല്‍ പ്രദേശിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.
8 സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടമായ ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചിരുന്നു. മറ്റ് 50 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം നടക്കുക. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതും, പ്രഗ്യാസിങ് ഠാക്കൂറിന്റെ ദേശഭകതനായ ഗോഡ്സെ പരാമര്‍ശവും, സാം പിട്രോഡയുടെ സിഖ് കൂട്ടക്കൊലയുമായ ബന്ധപ്പെട്ട പരാമര്‍ശവുമെല്ലാമാണ് അവസാനഘട്ടത്തിലെ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക