രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന ഗോഡ്സെ ദേശസ്നേഹിയായിരുന്നെന്നു പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ.
പ്രജ്ഞാ സിംഗ് ഠാക്കൂറിനെ സ്ഥാനാർഥിയാക്കിയതിൽ ബിജെപി ഖേദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയായിരുന്ന ഗോഡ്സെ ഒരു ഹിന്ദു ഭീകരവാദിയാണെന്നുള്ള കമൽഹാസന്റെ പ്രസ്താവനക്കെതിരെയായിരുന്നു പ്രജ്ഞയുടെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക