ഫാഷൻ ഷോകളിലും മറ്റും എന്നും വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞ് ആരാധകരുടെ ഹൃദയം കവരുന്ന താരമാണ് ദീപിക പദുകോൺ. ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിലും ദീപിക പതിവ് തെറ്റിച്ചില്ല. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലി ഡിസൈൻ ചെയ്ത തികച്ചും വ്യത്യസ്തമായ ഗൗൺ ആണ് താരം ഇത്തവണ അണിഞ്ഞത്.
വ്യത്യസ്തമായ പച്ച ഗൗണും മിനിമൽ മേക്കപ്പും തലയിൽ പിങ്ക് നിറത്തിലുള്ള ലെയ്സ് ബോയും താരത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കി. കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പീറ്റർ ടൺദാസ് ഡിസൈൻ ചെയ്ത ഐവറി ബ്ലാക്ക് കോമ്പിനേഷനിലുള്ള ഗൗണാണ് ദീപിക അണിഞ്ഞിരുന്നത്. ഹെവി കാജൽ മേക്കപ്പിലും ഹൈപോണി ടെയിലിലും അന്നും അതീവസുന്ദരിയായിരുന്നു ദീപിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക