ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ. ‘മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ’ എന്ന് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാം തവണയും അധികാരത്തിലെത്തുന്ന താങ്കൾക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചത്.
നരേന്ദ്ര മോദിയുടെ വിജയം തൂത്തുവാരിയത് ഹിന്ദി ഹൃദയഭൂമിയിലായിരുന്നു. 542 ലോക്സഭ സീറ്റിൽ 291 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു. ബാക്കി 12 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് ഇത്തവണ വെറും 51 സീറ്റിലാണ് വിജയം ഉറപ്പിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക