ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 19 മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടും, ഒരു മണ്ഡലത്തിൽ താൻ മാത്രം പരാജയപ്പെട്ടത് വ്യക്തിപരമായ തോൽവിയായി കാണുന്നുവെന്ന് ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ. ആലപ്പുഴ മണ്ഡലത്തിൽ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യു ഡി എഫ് മുന്നിട്ടു നിന്നിരുന്നുവെങ്കിലും ചേർത്തല അരൂർ മണ്ഡലങ്ങളിൽ പിറകോട്ട് പോയതാണ് ഷാനിമോൾ ഉസ്മാൻ പരാജയപ്പെടാൻ കാരണം, ചേർത്തല അരൂർ മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വോട്ടുകളാണ് ആരിഫിനെ വിജയത്തിലേക്കെത്തിച്ചത്.
ആകെ 9213 വോട്ടുകളുടെ ഭൂരിപക്ഷമാണ് എ എം ആരിഫിന് ലഭിച്ചത്. ആരിഫിന് 40.96 ശതമാനം വോട്ടുകളും ഷാനിമോൾക്ക് 40 ശതമാനം വോട്ടു വിഹിതവുമാണ് ലഭിച്ചത്. ആലപ്പുഴ, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ, കരുനാഗപ്പള്ളി നിയമസഭാമണ്ഡലങ്ങളിൽ ഷാനിമോൾക്ക് തന്നെയായിരുന്നു മുൻതൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക