വയനാട്ടിൽ റെക്കോർഡ് വിജയം സ്വന്തമാക്കിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിജയത്തിനെതിരെ കോടതിയിലേക്ക് പോകാനൊരുങ്ങി സോളാർ തട്ടിപ്പ് കേസിലെ വിവാദ നായിക സരിത എസ് നായർ. തന്റെ പത്രിക യാതൊരു തടസ്സവും കൂടാതെ അമേഠിയിൽ സ്വീകരിക്കുകയും എന്നാൽ വയനാട്ടിൽ തന്റെ പത്രിക തള്ളുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് സരിത കോടതിയെ സമീപിക്കുന്നത്.
തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയിലാണ് സരിത പരാതി കൊടുക്കാനൊരുങ്ങുന്നത്. രാജ്യം മുഴുവൻ ഉറ്റുനോക്കിയ വയനാട് മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. അതേസമയം അമേഠിയിൽ സ്മൃതി ഇറാനിയോട് മത്സരിച്ച രാഹുൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക