2018 ലെ ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ മലയാളികളുടെ സ്വന്തം ഐശ്വര്യ ലക്ഷ്മിയും ഇടം നേടിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്.
പല മേഖലകളിലുള്ള അൻപത് വനിതകളെ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഐശ്വര്യ 48 -ാം സ്ഥാനമാണ് ലഭിച്ചത്.
കൂടാതെ മലയാള നടി മാളവിക മോഹനന് 39-ാം സ്ഥാനം നേടി. ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടി. സെക്സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക