തന്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും വരുന്ന സന്ദേശങ്ങൾക്കുള്ള വിശദീകരണവുമായി ആലത്തൂർ എം പി രമ്യ ഹരിദാസ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ദീപ നിഷാന്തിന്റെ ചിത്രത്തോടൊപ്പം ടീച്ചർക്ക് നന്ദി എന്ന കുറിപ്പോടെ രമ്യയുടേതെന്ന തരത്തിൽ വന്ന പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇത് തന്റെ അറിവോടു കൂട്ടിയിട്ട പോസ്റ്റല്ലെന്നും വ്യാജ അക്കൗണ്ട് ആണെന്നുമാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ രമ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഒരു അക്കൗണ്ടും പേജും മാത്രമേ തന്റേതായി ഉള്ളൂ എന്നും അതിലൂടെയാണ് തന്റെ ആശയങ്ങൾ പങ്കുവയ്ക്കുന്നതെന്നും രമ്യ വ്യക്തമാക്കി. രണ്ടിന്റെയും ലിങ്കുകളും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
രമ്യ ഹരിദാസിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
സ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ,
ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ്
സോഷ്യൽ മിഡിയ.
നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാൻ ഈ സാമൂഹ്യ മാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും
ഇതു നൽകന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.
ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്.
അതിൽ ഒന്ന് ഈ പേജാണ്.
ആയതിന്റെ ലിങ്കുകൾ ചുവടെ ചേർക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത ദിവസങ്ങളിലായി ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്
എന്റേ തല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി
അറിയാൻ കഴിഞ്ഞു.ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണ് .
ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ
ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല .
ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം .
പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം ,
അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം ,
ആലത്തൂരിന് വേണ്ടി . ഒരിക്കൽ കൂടി വാക്കുകൾക്ക് അതീതമായ
നന്ദി അറിയിക്കുന്നു ..
ഇവയാണ് ഞാൻ ഉപയോഗിക്കുന് https://www.facebook.com/100006989867294
Page :https://www.facebook.com/Ramyaharidasmp
പ്രതികരിക്കാൻ ഇവിടെ എഴുതുക