ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാമിനോടൊപ്പം അർജ്ജുനൻ എന്ന ആനയായി വേഷമിട്ട കൊമ്പൻ മംഗലാംകുന്ന് ഗണപതി ചരിഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് 80 വയസ്സുകാരനായ ഗണപതി ചെരിഞ്ഞത്. മംഗലാംകുന്ന് ആനത്തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു ഗണപതി. നമ്പൂതിരി ആന എന്നായിരുന്നു ആനപ്രേമികൾക്കിടയിൽ ഗണപതിയുടെ വിളിപ്പേര്.
ആനലക്ഷണത്തിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ കരിവീരനായിരുന്നു ഗണപതി. ആനച്ചന്തത്തിന് പുറമെ മുത്തു എന്ന രജനി ചിത്രത്തിലും ഗണപതി വേഷമിട്ടിട്ടുണ്ട്. കൂടാതെ സമ്മാനം, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ജയറാമുൾപ്പടെ പലരും ഗണപതിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും മംഗലാംകുന്ന് തറവാട്ടുകാർ തറവാടിന്റെ അഭിമാനമായി ഗണപതിയെ നിലനിർത്തുകയായിരുന്നു. ജയറാം ഗണപതിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക