വനിതാ ലോകകപ്പ് ഫുട്ബോളിന് ഫ്രാൻസിൽ ഇന്ന് തുടക്കമാവും. ഒമ്പത് വേദികളിലായി 24 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പന്തുരുട്ടുന്നത്. മൂന്ന് തവണ കിരീട വേട്ട നടത്തിയ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കാണ് ഇത്തവണയും മുൻതൂക്കം. കഴിഞ്ഞ ലോകകപ്പിൽ ജപ്പാനെ കീഴ്പെടുത്തിയാണ് അമേരിക്ക കീരീടം സ്വന്തമാക്കിയത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ദക്ഷിണ കൊറിയയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക