സോഷ്യൽ മീഡിയയിലൂടെ തന്റെ ചൂടൻ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഒരിക്കലും മടികാണിക്കാത്ത താരമാണ് പൂനം പാണ്ഡെ. ഇതിന്റെ പേരിൽ പൂനം നേരിട്ട വിവാദങ്ങളും നിരവധിയാണ്. ഇക്കുറി ഇന്ത്യൻ ടീമിന്റെ വിജയത്തിൽ മതിമറന്ന താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത് തന്റെ അർദ്ധനഗ്ന ചിത്രങ്ങളാണ്. ഏതായാലും ചിത്രങ്ങൾ കണ്ട് അഭിനന്ദനവും ഒപ്പം തന്നെ വിമർശനങ്ങളും താരത്തിന് നേരെ ഒഴുകുകയാണ്. ടീം വിജയം നേടിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ കപ്പടിച്ചാൽ എന്താകും അവസ്ഥയെന്നാണ് ആരാധകരുടെ ചോദ്യം.
2011 ൽ ഇന്ത്യ ലോകകപ്പ് അടിച്ചാൽ താൻ പരസ്യമായി നഗ്നനൃത്തം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പൂനം വാർത്തകളിൽ ഇടം നേടിയിരുന്നു. അത്തവണ ഇന്ത്യ കപ്പടിച്ചെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് താരം തന്റെ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക