തക്കാളി കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഒരുപാടാണ്. സൗന്ദര്യവും ധാരാളം പോഷക ഗുണങ്ങളും ലഭിക്കുന്നതാണ് തക്കാളി. വിറ്റാമിനുകളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട് കൂടാതെ തക്കാളി ജ്യൂസ് കുടിക്കുന്നതിലും പല ഗുണങ്ങളുണ്ട്.
ഉപ്പ് ഇടാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സാഹായിക്കുമെന്നാണ് പുതിയ പഠനം. ഇതുവഴി യുവാക്കളിലെ ഹൃദോഗ സാധ്യതയെ തടയാനും കഴിയും. ജപ്പാനിലെ ടോക്യോ മെഡിക്കൽ ആൻഡ് ഡെന്റൽ യൂണിവേഴ്സിറ്റി ആണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ന്യൂട്രിഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവന്നത്. 184 പുരുഷന്മാരിലും 297 സ്ത്രീകളിലുമാണ് പഠനം നടത്തിയിരിക്കുന്നത്.
പഠനത്തിന് വിധേയമായ 94 പേരിലും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തതായാണ് പഠനത്തില്‍ പറയുന്നത്. ഉപ്പ് ഇല്ലാത്ത തക്കാളി ജ്യൂസ് കുടിച്ചവരില്‍ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് 155 -149.9 mg/dL ആയി കുറഞ്ഞതായാണ് പഠനം പറയുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക