മലപ്പുറം: മലപ്പുറം ചങ്ങരംകുളം ദേശീയ പാതയില്‍ കെ എസ് ആര് ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചങ്ങരംകുളം മാന്തടത്താണ് അപകടം നടന്നത്. കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍(38) ആണ് മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസ്(16) ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിരിക്കയാണ്.
അടൂര്‍ കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂള്‍ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന വാനുമാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും തകരുകയും ചെയ്തു. സത്താര്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പൊലീസ്, പൊന്നാനി ഫയര്‍ ഫോഴ്സ്, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക