ഡോദര: ഗുജറാത്തിലെ വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര് ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ വഡോദരയിലുള്ള ഹോട്ടലിന്റെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് ശുചീകരണത്തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
വഡോദരയ്ക്കടുത്തുള്ള ഫാര്ട്ടികുയിലെ ദര്ശന് ഹോട്ടലിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയ ശുചീകരണ തൊഴിലാളി പുറത്തു വരാതിരുന്നതിനാല്‍ മറ്റുള്ളവര്‍ ഉള്ളില്‍ കടന്നു പരിശോധിക്കുകയായിരുന്നു. ഉള്ളില്‍ കടന്നവരെല്ലാം ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടര്‍ കിരണ്‍ സവേരി പറഞ്ഞു.
സംഭവത്തിനു ശേഷം ഹോട്ടല്‍ മാനേജര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി. അഴുക്കുചാലില്‍ അകപ്പെട്ടവരുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക