കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിളളില്‍ പ്രസാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കൂച്ചിറ സജീവന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ഇയാൾ. ഇയാളെ മരിച്ച നിലയിൽകണ്ടെത്തിയത് സജീവന്റെ വീടിന്റെ ടെറസിലാണ്.
സംഭവത്തില്‍ സജീവനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തകര്‍ന്ന നിലയില്‍ എയര്‍ഗണും കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. മൃതശരീരത്തിന് അടുത്ത് നിന്നാണ് എയര്‍ഗണ്‍ കണ്ടെത്തിയത്. പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ് കണ്ടെത്തിയത്. പൊലിസ് സജീവനെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക