കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ ഡിസിപി അറിയിച്ചു.ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചത്.
ബീഹാർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനോയ് കോടിയേരിക്കെതിരെ നടപടിയെടുത്തത്. നാളെയാണ് ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ കോടതി പരിഗണിക്കുന്നത്. അത് വരെ അറസ്റ്റിലേക്ക് കടക്കേണ്ടതില്ലെന്നാണ് മുംബൈ പോലീസിന്റെ തീരുമാനം. അതേ സമയം ബിനോയ് കോടിയേരി രാജ്യം വിടാനുള്ള സാഹചര്യം കണക്കിലെടുത്താണ് മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്കൗട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക