മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന് എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ മോദിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
മോദിയുടെ വികസന മാതൃകയെ പ്രശംസിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. രണ്ട് തവണ ലോക്സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിൽ നേരത്തെ സിപിഎം പുറത്താക്കിയിരുന്നു. രണ്ട് തവണ ലോക്സഭാ അംഗമായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ നിന്ന് നിയമസഭാ സാമാജികനാകുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക