ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്താൽ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താമെന്ന് പഠനം. ആഴ്ച്ചയിൽ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. തലച്ചോറിനെ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും വ്യായാമം വളരെ നല്ലതാണെന്നാണ് ഗവേഷകനായ ജെയിംസ് ബ്ലൂമെന്റൽ പറയുന്നത്.
ജേണൽ ന്യൂറോളജി എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള 160 ചെറുപ്പക്കാരിൽ പഠനം നടത്തുകയായിരുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് , ഓർമശക്തി കുറഞ്ഞു വരിക ഇത്തരം പ്രശ്നങ്ങളും പഠനത്തിൽ പങ്കെടുത്ത ചെറുപ്പക്കാരിൽ കാണാമായിരുന്നുവെന്ന് ഗവേഷകൻ ജെയിംസ് പറയുന്നു.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഓർമശക്തി വർധിപ്പിക്കാനും പക്ഷാഘാതം വരാതിരിക്കാനും സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ നടത്തിയ പഠനത്തിലും പറയുന്നു. ക്യത്യമായി വ്യായാമം ചെയ്താൽ നല്ല ഉറക്കം കിട്ടുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണം ചെയ്യുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഇൻസ്ട്രക്ടറായ ഡോ. സ്കോട്ട് മക്ഗിന്നിസ് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക