തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചെങ്കിലും ഇന്നും വിവിധ ഡിപ്പോകളിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. 277 സര്‍വീസുകളാണ് ഇന്ന് റദ്ദായത്. തെക്കന്‍ മേഖലയെയും മധ്യമേഖലയെയുമാണ് ഡ്രൈവര്‍മാരുടെ കുറവ് കൂടുതലും ബാധിച്ചത്.
തെക്കന്‍ മേഖലയില്‍ 130ഉം മധ്യമേഖലയില്‍ 114ഉം സര്‍വീസുകളാണ് മുടങ്ങിയത്. വടക്കന്‍ മേഖലയില്‍ 33 സര്‍വീസുകള്‍ ഓടിയില്ല. തിരുവനന്തപുരത്ത് 47 ട്രിപ്പുകള്‍ മുടങ്ങി. പിരിച്ചുവിട്ടവരെ ദിവസ വേതനക്കാരായി നിയമിച്ചെങ്കിലും ചിലര്‍ ജോലിയില്‍ പ്രവേശിച്ചില്ല. തിരിച്ചെടുത്തുള്ള ഉത്തരവ് നല്കാത്തത്തിലും ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇവര്‍ ജോലിയില്‍ പ്രവേശിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക