മുംബൈ: മുംബൈ തീരത്തു ഇന്നുച്ചയോടെ അതിശക്തമായി തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യത. 4.69 മീറ്റര്‍ ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിക്കുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ മഴയില്‍ വെള്ളത്തില്‍ മുങ്ങിയ മുംബൈക്ക് ഇത് കൂനിന്മേല് കുരു എന്ന പോലെയാകും.
ഇന്ത്യന്‍ കാലാവസ്ഥ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അതിശക്തമായ തിരമാലകള്‍ കൂടുതല്‍ ജലം മുംബൈ നഗരത്തില്‍ പ്രവേശിച്ചാല്‍ നിലവിലുള്ള ഓടകളും കടലിലേക്ക് വെള്ളം പതിക്കുന്ന കൈവഴികളും പൂര്‍ണ്ണമായും മൂടപ്പെടും. കടലിലേക്കുള്ള കൈവഴികള്‍ അടയുന്നതോടെ മുബൈ പ്രളയത്തെ നേരിടേണ്ടി വരുമെന്ന സൂചനയും ഉണ്ട്.
നിരന്തരം പെയ്യുന്ന മഴ മുംബൈയില്‍ ജനജീവിതം നിശ്ചലമാക്കിയിട്ടു ദിവസമേറെയായി. പല പ്രധാനറോഡുകളും പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. വന്മരങ്ങള് കടപുഴകി വീണതിനാല്‍ ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക