മലപ്പുറം: താനൂരില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ചിറക്കല്‍ ഭാഗത്തെ പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കോയമ്ബത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പിടിച്ചിട്ടിരുന്നു. രാവിലെ റെയില്‍ പാളത്തിന് സമീപത്ത് കൂടി നടന്നു പോകുന്ന യാത്രക്കാരനാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് 12 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ഉടന്‍ തന്നെ കൈവശം ഉണ്ടായിരുന്ന വസ്ത്രം ഉയര്‍ത്തി കാട്ടി അതുവഴി വന്ന ട്രെയിന്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്ന് വൻ ദുരന്തമാണ് ഒഴിവായത്. ട്രെയിനിലെ ലോക്കോപൈലറ്റ് ആണ് വിവരം സ്റ്റേഷന് അധികൃതരെ അറിയിച്ചുത്.
നിരവധി ട്രെയിനുകള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയിലാണ് സംഭവം. പാളത്തിലെ വിള്ളല്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക