ഗൂഗിൾ പ്ലസ് നിർത്തലാക്കിയതിന് പിന്നാലെ വ്യത്യസ്തമായി പുതിയ ആശയം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. സമാന താല്പര്യങ്ങളുള്ളവരെ നേരിട്ട് കണ്ടുമുട്ടാനും യഥാര്‍ത്ഥ ജീവിതത്തില്‍ സൗഹൃദം പങ്കുവെക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഷൂലേസ് എന്ന സേവനമാണ് ഗൂഗിള്‍ ആരംഭിക്കുന്നത് .
ഡേറ്റിങ് ആപ്പുകളിൽ ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച് മേക്കിങ് സംവിധാനമാണ് ഗൂഗിള്‍ ഇവിടെ ഉപയോഗിക്കുന്നത്. പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവര്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും മറ്റും ഇതിലൂടെ സാധിക്കും.അതേസമയം ഉപയോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്തുള്ള സംവിധാനമാണ് ഷൂലേസിന് വേണ്ടി ഒരുക്കിയിരിക്കുന്നത് .
ആന്‍ഡ്രോയിഡിലും ഐഓഎസിലും ഷൂലേസ്ലഭ്യമാകും . ഓരോ ഉപയോക്താവിനെയും കൃത്യമായ വെരിഫിക്കേഷന് നടപടികളിലൂടെ മാത്രമേ ഷൂലേസില്‍ അംഗത്വമെടുക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളുമായി മാത്രം ബന്ധപ്പെടുത്തുന്നത് ഉറപ്പുവരുത്താനാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഷൂലേസ് നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമാകുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക