പുരുഷന്മാര് തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മുരിങ്ങയും മുരിങ്ങക്കായുമെല്ലാം. നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ മിക്കപ്പോഴും അവര്‍ ഇവയെല്ലാം ഉള്‍പ്പെടുത്തുന്നതും വളരെ ഏറെ ഗുണം ചെയ്യുന്നതാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും മുരിങ്ങയിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ പുരുഷന്മാർ മുരിങ്ങയും മുരിങ്ങക്കായും കഴിക്കുന്നതിലൂടെ ലൈംഗിക ശേഷി വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. അതിന് കാരണമിതാണ്.
വിറ്റാമിന്‍-എ, സി, ഡി എന്നിവയാല്‍ സമ്പുഷ്ടമാണ് മുരിങ്ങയും മുരിങ്ങക്കായും. ബീജത്തിന്റെ എണ്ണം കൂട്ടാനും, ഊര്‍ജ്ജം ലഭിക്കാനും പുരുഷനെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍-എ. അതേപോലെ വിറ്റാമിന്‍- സി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ ഏറെ സഹായകമാവുന്ന ഒന്നാണ്. കൂട്ടത്തില്‍ രക്തയോട്ടത്തെ ത്വരിതപ്പെടുത്താനും കഴിയും. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ കാര്യക്ഷമമായി സ്വാധീനിക്കുന്ന ഘടകമാണ് വിറ്റാമിന്‍-സി. മുരിങ്ങയിലും മുരിങ്ങക്കായിലും വിറ്റാമിന്‍-സി ധാരാളമായി അടങ്ങിയതിനാൽ ദീര്‍ഘനേരത്തേക്ക് ഊര്‍ജ്ജസ്വലതയോടെ ശരീരത്തെ പിടിച്ചുനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. സെക്സ് ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കുന്ന ‘സാപോനിന്’ എന്ന പദാര്‍ത്ഥവും പുരുഷലൈംഗികതയെ ഉത്തേജിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക