കരടികള്‍ക്ക് ധോണിയുടെയും മിതാലിയുടെയും പേരോ ? എന്താണ് സംഗതി എന്നാവും ചിന്തിക്കുന്നത്. തുമകുരുവില്‍നിന്നും അടുത്തിടെ കണ്ടെത്തിയ രണ്ട് കരടിക്കുഞ്ഞുങ്ങള്‍ക്കാണ് കര്‍ണാടക വനംവകുപ്പ് ധോണിയുടെയും മിതാലി രാജിന്റെയും പേര് നല്‍കിയിരിക്കുന്നത്. ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് നല്കിയ സംഭാവനകളോടുള്ള ആദര സൂചകമായാണ് കര്‍ണാടക വനംവകുപ്പിന്റെ നടപടി.
തേന്‍ കരടി വിഭാഗത്തില്‍പ്പെട്ട ആണ് കരടിക്ക് മഹേന്ദ്രസിംഗ് ധോണിയുടെ ഓമനപ്പേരായ ‘മാഹി’ എന്നും പെണ് കരടിക്ക് മിതാലി എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നേറാന്‍ കഴിവുള്ള താരങ്ങളാണ് ഇവരെന്നും കരടിക്കുഞ്ഞുങ്ങളും അതുപോലെ തന്നെയാണെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
കൂടാതെ പ്രദേശത്തെ 20 താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ നിന്നുമാണ് കരടികുഞ്ഞുങ്ങളെ
കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരെത്തി കരടിക്കുഞ്ഞുങ്ങളെ കിണറ്റില്‍നിന്നും രക്ഷിക്കുകയായിരുന്നു. കിണറ്റില്‍ വീണതോടെ സാരമായി പരിക്കേറ്റ തള്ളക്കരടി മരിച്ചിരുന്നു. ബംഗളുരുവിനടുത്ത് ബന്നര്‍ഗട്ട കരടി രക്ഷാകേന്ദ്രത്തിലാണ് കരടിക്കുഞ്ഞുങ്ങളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക