കൊച്ചി: ആലുവ തോട്ടയ്ക്കാട്ടുകരയില്‍ വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. പണവും ആഭരണങ്ങളുമുള്‍പ്പെടെ 25 ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 20 പവന് സ്വര്‍ണം, വജ്രാഭരണങ്ങള്‍, വിദേശ കറന്‍സി എന്നിവയും നഷ്ടമായുമാണ് കവർച്ച നടത്തിയത്. സെമിനാരിപ്പടി ജിസിഡിഎ റോഡ് പൂത്തോളില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ആലുവ ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക