കണ്ണൂര്‍ : തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . പ്രതികള്‍ കവര്‍ന്ന അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടിയും പൊലീസ് കണ്ടെടുത്തു.
കൂത്തുപറമ്പ സ്വദേശി സോനു, തൊക്കിലങ്ങാടി സ്വദേശി വി.കെ രഞ്ജിത്,പൂക്കോട് സ്വദേശി ടി.അഫ്സല് എന്നിവരാണ് പിടിയിലായത് . ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദത്തിനെയാണ് സംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ മറ്റൊരു ബൈക്കില്‍ എത്തിയ മൂന്നംഗസംഘം വെട്ടിവീഴ്ത്തിയതിന് ശേഷം വസ്തുക്കളുമായി മുങ്ങുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക