കോലാർ: ടിക് ടോകിൽ വീഡിയോ എടുക്കുന്നതിനിടെ 20 കാരി കുളത്തിൽ മുങ്ങിമരിച്ചു. കർണാടകത്തിലെ കോലാർ ജില്ലയിലെ പാടത്തിലാണ് സംഭവം നടന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ ബന്ധുക്കൾ ഇക്കാര്യം പൊലീസിനെ അറിയിക്കാതെ സംസ്കരിച്ചു. പിന്നാലെ പൊലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോർട്ടത്തിന് വിട്ടു.
ഏതാണ്ട് 30 അടി വീതിയും 30 അടി നീളവും 30 അടി ആഴവും ഉള്ളതാണ് കുളം. ഇതിന് ആൾമറയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വീഡിയോ എടുക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈൽ ഫോൺ കുളത്തിൽ നിന്ന് കണ്ടെത്താനായില്ല. അപകടത്തിൽ മരിച്ച മാല അവസാന വർഷ ബിരുദവിദ്യാർത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക