അമലാപോളുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ആടൈ. ചിത്രത്തിനെക്കുറിച്ചും നടി അമലാപോളിനെക്കുറിച്ചും നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അമല ഇപ്പോള്‍.
‘സിനിമയില്‍ നഗ്നയായി അഭിനയിച്ചതില്‍ എനിക്ക് വിഷമം ഇല്ല. എന്നാല്‍ ഇതിന് മുൻപുള്ള ചില സിനിമകളിലെ ഗാന രംഗങ്ങളിലും മറ്റും മേനി പ്രദര്‍ശനം നടത്താനും നഗ്നത കാണിക്കുവാനും ആവശ്യപ്പെടാറുണ്ട്. അപ്പോഴാണ് മനസ്സിനു വേദന തോന്നുക.’-അമല പോള്‍ പറയുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അഭിനയിച്ചത്. നഗ്നയായി അഭിനയിക്കുന്ന കാര്യം അമ്മയോട് പറഞ്ഞു .’അമ്മ ആദ്യം ഞെട്ടിപ്പോയി. നല്ല കഥയാണോ എന്നു മാത്രം ചോദിച്ചു.’
‘അഭിനയിക്കാനായി വരുമ്പോൾ അപ്പച്ചന് എന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ‘നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.’ അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്.
നഗ്ന രംഗത്തില്‍ അഭിനയിച്ച ശേഷം എന്റെ ആത്മ വിശ്വാസത്തില്‍ അഭിമാനം തോന്നി. വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. ഈ രംഗം ലോകം മുഴുവന്‍ കാണാന്‍ പോകുകയാണെന്ന ചിന്തയും എന്നിലുണ്ടായിരുന്നു. ഇതിനുശേഷം ഞാന്‍ ഒരു പവര്‍ ഫുള്‍ വുമനാണെന്ന് എനിക്കുതന്നെ തോന്നി തുടങ്ങി എന്നും അമല പറയുന്നു. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നാളെ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക