തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു.
ഈ മാസം 22നും 23നും നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 22ന് നടക്കാന്‍ ഇരുന്ന പരീക്ഷ 30നും, 23ന് നടക്കാനിരുന്ന പരീക്ഷ ഓഗസ്റ്റ് 1 ലേക്കുമാണ് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക