തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇതേ രീതിയില്‍ ഒരാഴ്ച ശക്തമായ മഴ ലഭിച്ചാല്‍ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്മാന് എന്‍എസ് പിള്ള പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ് വേണ്ടി വരില്ല.
അതേസമയം മഴ ശക്തമായെങ്കിലും ഡാമുകളില്‍ 53.29 കോടി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 305.4 കോടി യൂണിറ്റിന്റെ വെള്ളമുണ്ടായിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളില്‍ എത്തേണ്ടത്.
ഒരാഴ്ച തുടര്‍ച്ചയായി മഴ പെയ്യുകയും തുലാവര്‍ഷം ശക്തമാവുകയും ചെയ്താല്‍ അടുത്ത ഒരു വര്‍ഷം വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാമെന്ന് ചെയര്മാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക