തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളേയും കണ്ടെത്തി. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ കരയിലേയ്ക്ക് തിരിച്ചു.
അല്‍പ്പ സമയം മുൻപാണ് മത്സ്യതൊഴിലാളികള്‍ക്കായി ഹെലികേപ്റ്ററിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചത്. വിഴിഞ്ഞത്തും നീണ്ട കരയിലുമാണ് തിരച്ചില്‍ കേന്ദ്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക