സൗബിന് ഷാഹിര്‍ വ്യത്യസ്ത വേഷത്തില്‍ എത്തുന്ന അമ്പിളിയുടെ ടീസര്‍ പുറത്തിറങ്ങി.ഒരു കടയില്‍ നിന്ന് പുറത്തിറങ്ങിയ സൗബിന് ആളുകളുടെ മുന്നില്‍ വച്ച് ഡാന്‍സ് കളിക്കുന്നതാണ് ടീസറില്‍ കാണുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീത സംവിധായകന്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. എഡിറ്റിംഗ് കിരണ്‍ദാസ്. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷാര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആര്. ജി. വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക