ശരീരത്തിലെ എല്ലാ അവയവത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജോത്പാദനത്തിനായി രക്തം ആവശ്യമാണ്. അതുപോലെ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും രക്തം അനിവാര്യമാണ്. കോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും അതിലൂടെയുള്ള ഊര്‍ജോത്പാദനത്തിനും രക്തത്തിലെ ഘടകങ്ങള്‍ വളരെ ആവശ്യമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഈ പാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു ആവശ്യമായ പ്രാണവായുവും പോഷകപദാര്‍ഥങ്ങളും ഹൃദയധമനികളിലൂടെയാണ് എത്തുന്നത്.
മഹാധമനിയുടെ ശാഖകളായ രണ്ട് കൊറോണറികള്‍ വഴിയാണ് രക്തം ഹൃദയപേശികളില്‍ എത്തുന്നത്. കാലപ്പഴക്കം കൊണ്ടോ ശരിയായ സംരക്ഷണം നല്കാതെയുള്ള ദുശീലങ്ങള്‍ കൊണ്ടോ കൊറോണറി ധമനികളും അപകടത്തിലാകുന്നു.ഇങ്ങനെ രക്തസഞ്ചാരം കുറയുന്നതിലൂടെ ഹൃദയത്തിലെ കോശങ്ങള്‍ നശിക്കുന്ന പ്രക്രിയയാണ് ഹാര്‍ട്ടറ്റാക്ക്.
ഹൃദയം ഒരു ക്ലോക്ക് പോലെയാണ് കണക്കാക്കുന്നത്. അതിന്റെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും ഇല്ലതാകം. എന്നാല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം സ്ഥിരമാക്കി നിര്‍ത്തുന്ന ബാറ്ററിയുടെ ശേഷി കുറയുന്നത് അനുസരിച്ച് ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഹൃദയം പണിമുടക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. ഇതിനെ അവഗണിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാം. ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ പിന്നീടങ്ങോട്ടുള്ള ജീവിതശൈലി ഇരുട്ടിവെളുക്കുന്നതുപോലെ മാറിമറിയും.
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസപ്പെടുമ്പോൾ ഹൃദയാഘാതം ഉണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതു മൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസപ്പെടുകയും ചെയ്യുമ്പോൾ ഹൃദയപേശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. രക്തയോട്ടം സ്തംഭിക്കുമ്പോൾ രക്തം കട്ടപിടിക്കുന്നു. തുടര്‍ന്നാണ് ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നത്. ഇന്നത്തെ തൊഴില്‍രീതിയും ശൈലിയും സാധാരണക്കാരില്‍ അമിത ക്ഷീണമുണ്ടാക്കുന്നതാണ്. എന്നാല്‍ മസിലുകള്‍ക്ക് തളര്‍ച്ചയും ക്ഷീണവും അധാരണമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടുന്നില്ലെന്ന് മനസിലാക്കുക.
നെഞ്ചില്‍ ഭാരവും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തുന്നതിലുണ്ടാകുന്ന തടസം മൂലമുണ്ടാകുന്നതാണ്. നെഞ്ചിലും വാരിയെല്ലിന്റെ ഭാഗങ്ങളിലും ഭാരവും വേദനയും അനുഭവപ്പെടാം. ശ്വാസം എടുക്കുമ്പോൾ ഹൃദയഭാഗത്തും വേദനയുണ്ടാകും. ഹൃദയപേശികള്‍ക്ക് രക്തം നല്കുന്ന ധമനികള്‍ ചെറുതാകുന്നതിനെ തുടര്‍ന്ന് രക്തചംക്രമണം തടസപ്പെടുന്നതാണ് അസാധാരണ ക്ഷീണത്തിനും തളര്‍ച്ചക്കും കാരണം. കഴുത്തിന്റെ താഴെയും തോളുകളിലും തലക്കും നെഞ്ചിന്റെ പിന്‍ഭാഗത്തും വേദന അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. മനംപിരട്ടല്‍, ഛര്‍ദി, വയറുവേദന, ദഹനക്കുറവ് എന്നിവ പ്രത്യേക കാരണങ്ങളില്ലാതെ വരികയാണെങ്കില്‍ ഇതും ചിലപ്പോള്‍ ഹൃദയാഘാത ലക്ഷണമായി എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക