തിരുവല: ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു. പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു. പോലീസും നാല് യൂണിറ്റ് ഫയര്‍ എൻജിനുകളും എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക