തലശ്ശേരി: തെരുവ് നായയുടെ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുപേർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പാലിശേരി, തലശേരി ടൗൺ പരിസരം എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. തലശേരി സായി സെന്റർ കോമ്പൗണ്ടിൽ രാവിലെ 6.45 ഓടെ ജിംനാസ്റ്റിക് പരിശീലനത്തിനിടെയാണ് കോച്ച് ജിമ്മി അഞ്ചന (24)യ്ക്കും എ കെ അനിരുദ്ധിനും (16) കടിയേറ്റത്.
ഇത് കൂടാതെ പാലിശേരിയിലെ പുതിയപുരയിൽ കൃഷ്ണൻ (92), പത്മ സത്യൻ (45), വയരാൻ വീട്ടിൽ ചന്ദ്രൻ (70), കല്ലുമ്മൽ വീട്ടിൽ സത്യാവതി (85), ചേറ്റംകുന്നിലെ ലളിത (52), കതിരൂർ ഇരഞ്ഞിക്കൽ വീട്ടിൽ ദിനേശൻ (55), പാട്യം ഏറഞ്ചേരി വീട്ടിൽ അംബിക (55) എന്നിവർക്കാണ് പിന്നീട് കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക