മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാലാപാനി.
പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്.
ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘ആറ്റിറമ്പിലെ കൊമ്പിലെ’, ‘ചെമ്പൂവേ പൂവേ’, ‘മാരിക്കൂടിനുളളില്‍, കൊട്ടുംകുഴല്‍വിളി എന്നീ ഗാനങ്ങള്‍ ചിത്രം പുറത്തിറങ്ങി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാളികള്‍ മൂളി നടക്കുന്നു.
എന്നാല്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച കൊട്ടുംകുഴല്‍വിളി എന്ന് തുടങ്ങുന്ന ഗാനം സമയപരിമിതി മൂലം ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ആ ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് സൈന മ്യൂസിക്.
ഗോവര്‍ധനും(മോഹന്‍ലാല്‍) പാര്‍വതിയും(തബു) തമ്മിലുള്ള മനോഹര പ്രണയമാണ് ഗാനരംഗത്തില്‍ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും കാലാപാനിക്കും അതിലെ ഗാനങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യത വെളിവാക്കുന്നതാണ് ഇതിന് ലഭിക്കുന്ന പ്രതികരണങ്ങള്‍.
https://youtu.be/DabY65N79_8
പ്രതികരിക്കാൻ ഇവിടെ എഴുതുക