കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി. വിമാനത്താവള ജീവനക്കാരുള്‍പ്പെടെ ആറുപേരെ റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു.
ദുബായില്‍ നിന്നും രാവിലെ നെടുംബാശേരിയിലെത്തിയ തിരുവനന്തപുരം വാമനപുരം സ്വദേശി നജീബിനെയാണ് അര കിലോ തൂക്കമുള്ള നാല് സ്വര്‍ണ്ണ ബിസ്ക്കറ്റുകളുമായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
നജീബ് വിമാനത്തില്‍ നിന്നിറങ്ങി എമിഗ്രേഷന്‍ ഭാഗത്തുള്ള പുകവലി മുറിയിലേക്ക് പോവുകയായിരുന്നു. അവിടെ വച്ച് ഗ്രൗണ്ട് ഹാന്റ്ലിങ് വിഭാഗത്തിലെ ഡ്രൈവര്‍മാരായ പി.എന്‍ മിഥുനും അമല്‍ ഭാസിക്കും സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കൈമാറുന്നതിനിടെയാണ് ഡിആര്‍ഐ സംഘം മൂവരെയും പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണ്ണം വാങ്ങാനായി മൂന്ന് ഇടനിലക്കാര്‍ വിമാനത്താവളത്തിന് പുറത്ത് നില്പ്പുണ്ടെന്ന് വിവരം ലഭിച്ചു.
തുടര്‍ന്ന് ഡിആര്‍ഐ സംഘം സ്വര്‍ണ്ണം കൈമാറാനെന്ന വ്യാജേന ഇവരെ ഫോണില്‍ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ അസീസ്, രാഹുല്‍, ജയകൃഷ്ണന് എന്നീ ഇടനിലക്കാരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക