മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി നടൻ ടൊവിനോ തോമസും. സംവിധായകൻ ആഷിക് അബുവിന്റെ ചലഞ്ചേറ്റെടുത്താണ് ടൊവിനോ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
ഒപ്പം ഉണ്ണിമുകുന്ദൻ, നീരജ് മാധവ്,ബേസിൻ ജോസഫ്, രമേശ് പിഷാരടി,സംയുക്ത മേനോൻ,കൈലാസ് തുടങ്ങിയവരെയും സംഭവനയിൽ പങ്കാളികളാകാൻ ചലഞ്ചുചെയ്തിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷവും സജീവമായി ടൊവിനോ പങ്കെടുത്തിരുന്നു. ഇത്തവണയും ദുരിതാശ്വപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ടോവിനോയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക