തൃശൂർ: പീച്ചി ഡാമിന്റെ രണ്ട് ഷട്ടർ വ്യാഴാച്ച ഉയർത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഷട്ടറുകൾ ഉയർത്തി ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നതെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. 73.45 ശതമാനം വെള്ളമാണ് ഡാമിൽ നിലവിലുള്ളത് . 77.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.
അതേസമയം മലങ്കര ഡാമിന്റെ ഷട്ടറുകൾ 10 സെന്റീമീറ്റർ കൂടി ഉയർത്തി. ഇതോടെ ആറ് ഷട്ടറുകളും 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്.
പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 419.41 മീറ്ററില്‍ നിലനിര്‍ത്തി രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും. ഇതോടെ ചാലക്കുടിപ്പുഴയില്‍ ഒഴുക്ക് കൂടും.ഭയം വേണ്ടെന്നും മുൻകരുതലുകൾ എല്ലാം എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക